Advertisement

ഗോഡ്‌സെ ദേശഭക്തനെന്ന് പ്രജ്ഞാ സിങ് താക്കൂർ; പാർട്ടിയുടെ നിലപാടല്ലെന്ന് ബിജെപി വക്താവ്

May 16, 2019
0 minutes Read

ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന ബിജെപി സ്ഥാനാർത്ഥി. പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രജ്ഞയുടെ പ്രസ്താവന പാർട്ടിയുടെ നിലപാടല്ലെന്ന് ബിജെപി വക്താവ് ജി വി എൽ നരസിംഹ റാവു പറഞ്ഞു. പ്രജ്ഞാ സിങ് മാപ്പ് പറയണെന്നും നരസിംഹ റാവു പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസും രംഗത്തെത്തി. പരാമർശം ഇന്ത്യയുടെ ആത്മവിനെ മുറിവേൽപ്പിച്ചുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതും ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തെ അധിക്ഷേപിക്കുന്നതാണെന്നും സുർജേവാല പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെയാണെന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഗോഡ്‌സെ ദേശഭക്തനാണെന്ന് പ്രജ്ഞ പറഞ്ഞത്. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും അവർക്ക് ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. പരാമർശത്തിൽ ബിജെപി പ്രജ്ഞയോട് വിശദീകരണം തേടിയിട്ടുണ്ട്.

അതിനിടെ കമൽ ഹാസനെതിരെ ഇന്ന് ചെരിപ്പേറ് നടന്നു. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരൻകുൻഡ്രം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചരണം നടത്തവേയായിരുന്നു സംഭവം. ബിജെപി പ്രവർത്തകരും ഹനുമാൻ സേന പ്രവർത്തകരുമുൾപ്പെടുന്ന 11 അംഗ സംഘമാണ് ആക്രമണം നടത്തിയത്. കമൽഹാസൻ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവർ ചെരിപ്പെറിയുകയായിരുന്നു.

നേരത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്‌സെയെന്ന പരാമർശത്തിന്റെ പേരിൽ കമൽഹാസനെതിരെ പത്തിലേറെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് അരവാകുറിച്ചി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top