Advertisement

തന്നെ ട്രോളിയ ഐസിസിക്ക് സച്ചിന്റെ മറു ട്രോൾ; സ്റ്റീവ് ബക്നറിനും കൊട്ട്: വീഡിയോ

May 16, 2019
7 minutes Read

തന്നെ ട്രോളിയ ഐസിസിക്ക് മറു ട്രോളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഐസിയോടൊപ്പം അമ്പയർ സ്റ്റീവ് ബക്നറിന് ഒരു കൊട്ട് കൊടുക്കാനും സച്ചിൻ മറന്നില്ല. ട്വിറ്ററിലൂടയായിരുന്നു ഐസിസിയും സച്ചിനും തമ്മിലുള്ള ട്രോൾ പണി.

നേരത്തെ ടെന്‍ഡുല്‍ക്കര്‍- മിഡില്‍സെക്സ് ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് സുഹൃത്ത് വിനോദ് കാംബ്ലിക്ക് പന്തെറിഞ്ഞ സച്ചിൻ നോ ബോളാണെറിയുന്നതെന്നായിരുന്നു ഐസിസിയുടെ ട്രോൾ. താൻ പന്തെറിയുന്ന വീഡിയോ പങ്കു വെച്ച സച്ചിൻ്റെ ട്വീറ്റിനു റിപ്ലെ ആയിട്ടായിരുന്നു ഐസിസിയുടെ രസകരമായ ട്വീറ്റ്. അമ്പയർ സ്റ്റീവ് ബക്നർ നോ ബോൾ വിളിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്.

തുടർന്നായിരുന്നു സച്ചിൻ്റെ മറുപടി. ‘അംപയറുടെ തീരുമാനം അന്തിമമാണ്, ഇപ്പോള്‍ ബാറ്റിംഗല്ല, താന്‍ ബൗള്‍ ചെയ്യുകയാണ്’- എന്നായിരുന്നു സച്ചിന്‍റെ മറുപടി ട്വീറ്റ്. സച്ചിനെ ഏറ്റവുമധികം വെറുക്കുന്ന അമ്പയർ എന്ന കുപ്രസിദ്ധി നേടിയിട്ടുള്ളയാളാണ് സ്റ്റീവ് ബക്നർ. പലപ്പോഴും സച്ചിൻ ബക്നറുടെ തെറ്റയ തീരുമാനം മൂലം പുറത്തായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top