ഗോഡ്സെ പരാമർശം; കമൽഹാസനു നേരെ ചീമുട്ടയേറ്
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം തലവൻ കമൽഹാസനു നേരെ ചീമുട്ടയേറും കല്ലേറും. അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെയാണ് സംഭവം. രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ ആർക്കും പരിക്കില്ല.
ആക്രമണം നടത്തിയവരെ മക്കൾ നീതി മയ്യം പ്രവർത്തകർ കൈയേറ്റം ചെയ്തു. ഉടൻ പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. പ്രചാരണം നിർത്തിവയ്ക്കാനും കമൽഹാസനോട് പോലീസ് ആവശ്യപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമുള്ള കമൽഹാസന്റെ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here