ലോക്‌സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട പ്രചരണം നാളെ അവസാനിക്കും

പതിനെഴാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണം നാളെ അവസാനിക്കും. എഴ് സംസ്ഥാനങ്ങളിലെ 59 ലോകസഭാ മണ്ഡലങ്ങളിലെ പ്രചരണമാണ് നാളെ അവസാനിക്കുക. അവസാന സാഹചര്യം അവലോകനം ചെയ്ത ബിജെപി ഇന്നും നാളയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടുതൽ റാലികൾ വിവിധ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ചു. അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊൺഗ്രസ്സിന് വേണ്ടിയും ഇന്നും നാളെയും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും.
പതിനെഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെയ്ക്ക്. 543 ൽ ശേഷിക്കുന്ന 59 മണ്ഡലങ്ങൾ ഞയറാഴ്ച വോട്ട് ചെയ്യും. ഇതിന് മുന്നോടിയായി ഇപ്പോൾ നടക്കുന്ന പരസ്യ പ്രചരണം പശ്ചിമ ബംഗാൾ ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ നാളെ കൊട്ടിക്കലാശിക്കും. പശ്ചിമ ബംഗാളിലെ പ്രചരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇന്നാണ് അവസാനിക്കുന്നത്.
Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബീഹാറിലെ 8; ഹിമാചൽ പ്രദേശിലെ 4; ജാർഖണ്ടിലെ 3; മദ്ധ്യപ്രദേശിലെ 8; പഞ്ചാബിലെ 13; ഉത്തർ പ്രദേശിലെ 13; പശ്ചിമ ബംഗാളിലെ 9 ചണ്ടിഗ്ഡിലെ 1 ഉം സീറ്റുകളാണ് അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുക. ജനവിധി തേടുന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരാണ് ഉള്ളത്. വാരണാസിയിൽ നിന്നാണ് നരേന്ദ്രമോദി ജനവിധി തേടുക.
അതേസമയം പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ പ്രചരണം കൂടുതൽ ശക്തമാക്കാൻ ബി.ജെ.പി യും കോൺഗ്രസ്സും അടക്കമുള്ള പാർട്ടികൾ തിരുമാനിച്ചു. മുൻ നിശ്ചയത്തിൽ നിന്നുംവ്യത്യസ്തമായ് പ്രധാനമന്ത്രിയുടെ കൂടുതൽ റാലികൾ ഇന്നും നാളെയും സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം. ഉത്തർപ്രദേശിലും പശ്ചിമ ബംഗാലിലുമായി അഞ്ച് റാലികളിൽ നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. വ്യത്യസ്ത സംസ്ഥാനങ്ങളിലായ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും എട്ട് റാലികളിലാണ് അവസാന രണ്ട് ദിവസത്തിൽ പങ്കെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here