ഗോഡ്സെ രാജ്യസ്നേഹിയെന്ന പരാമർശം; താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് പ്രജ്ഞാസിംഗ്

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന പരാമർശത്തിൽ താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂർ. പ്രജ്ഞ മാപ്പുപറഞ്ഞതായി അറിയിച്ച ബിജെപി മധ്യപ്രദേശ് വക്താവിൻ്റെ നിലപാടിനെ തള്ളിയാണ് പ്രജ്ഞ രംഗത്തു വന്നത്. തന്റെ പോരാട്ടം ബിജെപിക്കൊപ്പമാണെന്നും ബിജെപിയുടെ നയമാണ് തന്റെ നയമെന്നു പറയുകയും മാത്രമാണ് പ്രജ്ഞ ഇക്കാര്യത്തിൽ ചെയ്തത്.
ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് പ്രജ്ഞാ സിംഗ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ പുകഴ്ത്തിയത്. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, അദ്ദേഹത്തെ ഭീകരൻ എന്നു വിളിക്കുന്നവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമർശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here