സലാഹ് റയലിലേക്കെന്ന് സൂചന; ചർച്ച പുരോഗമിക്കുന്നതായി റിപ്പോർട്ട്

ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്കെന്ന് സൂചന. ക്ലബ് സലാഹിൻ്റെ ഏജൻ്റുമായി അവസാന വട്ട ചർച്ചകളിലാണെന്നാണ് റിപ്പോർട്ട്. ചെൽസിയിൽ നിന്നും ടീമിലെത്തിച്ച ഏദൻ ഹസാർഡിനൊപ്പം ശക്തമായ ഒരു ആക്രമണ നിരയാണ് റയൽ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തെത്തുടർന്ന് പഴയ കോച്ച് സിനദിൻ സിദാനെ തിരിച്ചു വിളിച്ച റയൽ മാദ്രിഡ് ക്ലബിൻ്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിൻ്റെ ഭാഗമായാണ് ചെൽസിയുടെ ബെൽജിയം താരം ഏദൻ ഹസാർഡിനെ ടീമിലെത്തിച്ചത്. തുടർച്ചയായ രണ്ടാം വട്ടവും പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയെങ്കിലും സലാഹ് ക്ലോപ്പിനു കീഴിൽ സന്തോഷവാനല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here