Advertisement

ആലപ്പുഴയിൽ ഒമ്പത് വയസ്സുകാരിക്ക് ട്യൂഷൻ ക്ലാസിൽ പീഡനം; പ്രതി ഒളിവിൽ

May 17, 2019
1 minute Read
alappuzha nine year old raped

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി.പീഡനം ട്യൂഷന് പോയ വീട്ടിൽ വെച്ച്. കുട്ടിയുടേയും മാതാപിതാക്കളുടേയും പരാതിയിൽ തൃക്കുന്നപ്പുഴ സ്വദേശിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രതി തൃക്കുന്നപുഴ സ്വദേശി പ്രസാദ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

പഠിക്കാൻ സമർത്ഥയായ വിദ്യാർത്ഥിനിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ നിരീക്ഷിച്ച ക്ലാസ് ടീച്ചർ നടത്തിയ കൗൺസിലിംഗിനിടെയാണ് ട്യൂഷൻ ക്ലാസിൽ വച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വ്യക്തമായത്.തുടർന്ന് അധ്യപിക വിവരം രക്ഷകർത്താക്കളെ അറിയിക്കുകയായിരുന്നു.

Read Also : കൊല്ലത്ത് ഒമ്പത് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതി പിടിയിൽ

കുട്ടിയുടെ ഭാവിയോർത്ത് ആദ്യം പരാതി നൽകാൻ രക്ഷിതാക്കൾ മടിച്ച് നിൽക്കുകയായിരുന്നു. എന്നാൽ ഈ വേളയിൽ ,കുട്ടിയെ ഉപദ്രവിച്ച പ്രസാദിന്റെ ഭാര്യയും തൃക്കുന്നപ്പുഴയിലെ ഡി.എസ് അംഗവുമായ സി.പി.എം വനിത നേതാവ് പ്രവർത്തകരുമായെത്തി കുട്ടിയേയും മാതാവിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഇതിന് പിന്നാലെ ശേഷം സി പി എം.നേതാക്കൾ പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതായും കുട്ടിയുടെ അമ്മ പറയുന്നു.

2 തവണ പ്രസാദ് ഉപദ്രവിച്ചതായും ബിന്ദു വീടിന് പുറത്ത് ജോലി ചെയ്യുമ്പോഴായിരുന്നു’ അക്രമം നടന്നതെന്നും കുട്ടി പറഞ്ഞു. പ്രസാദിനെതിരെ പോക്‌സോ നിയമപ്രകാരം തൃക്കുന്നപ്പുഴ പൊലിസ് കേസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top