ലോക്‌സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൻറെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. എഴ് സംസ്ഥാനങ്ങളിലെ 59 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച്ച വോട്ടെടുപ്പ് നടക്കുക. 9 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ഇന്നലെ രാത്രി പത്ത് മണിയോടെ പ്രചാരണം അവസാനിച്ചു. മറ്റിടങ്ങളിൽ ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക.
543 ലോക്‌സഭാ മണ്ഡലങ്ങളിൽ ശേഷിക്കുന്ന 59 ഇടത്തേക്കാണ് ഞായറാഴ്ച്ച വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം പശ്ചിമ ബംഗാളിലെ പ്രചരണം ഇന്നലെ രാത്രി പത്ത് മണിക്ക് അവസാനിച്ചു. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് എഴുനൂറിലധികം കമ്പനി കേന്ദ്രസേനയെയാണ് പശ്ചിമ ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരങ്ങൾ പൂർണ്ണമായും സൈന്യം ഏറ്റെടുത്തു.
ബീഹാറിലെ 8; ഹിമാചൽ പ്രദേശിലെ 4; ജാർഖണ്ടിലെ 3; മദ്ധ്യപ്രദേശിലെ 8; പഞ്ചാബിലെ 13; ഉത്തർ പ്രദേശിലെ 13; പശ്ചിമ ബംഗാളിലെ 9 ചണ്ടിഗ്ഡിലെ 1 ഉം സീറ്റുകളാണ് അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുക. പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുളള പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് നരേന്ദ്രമോദി ജനവിധി തേടുക. ഉത്തർപ്രദേശിൽ മഹാസഖ്യവും ബി ജെ പിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസും നേർക്ക് നേർ വരുന്ന മധ്യപ്രദേശിലും എൻ ഡി എ ഘടകക്ഷിയായ ശിരോമണി അകാലിദളിനെതിരെ മത്സരിക്കുന്ന പഞ്ചാപിൽ നിന്നും കോൺഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.
ബീഹാറിൽ പക്ഷെ യു പി എയേക്കാൾ സാധ്യത എൻ ഡി എ സഖ്യത്തിനാണെന്ന വിലയിരുത്തലുകളുമുണ്ട്. പരസ്യ പ്രചാരണത്തിൻറെ അവസാന ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിൽ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here