Advertisement

‘മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മരുമകളും വോട്ടു തേടി നടന്നു’; ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്

May 17, 2019
0 minutes Read

ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടക്കുകയായിരുന്നുവെന്ന് പി സി ജോർജ് കുറ്റപ്പെടുത്തി. മാണിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു. മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാൽ അത് മനസ്സിലാകുമെന്നും പി സി ജോർജ് പറഞ്ഞു.

കെ എം മാണിയുടെ മുഖ്യമന്ത്രി പദം തകർത്തത് ജോസ് കെ മാണിയാണ്. നൂല് പൊട്ടിയ പട്ടം പോലെയാണ് ജോസ് കെ മാണി. കേരള കോൺഗ്രസ് പിരിച്ചുവിടണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ അത് തനിയെ തീരുന്ന അവസ്ഥയാണ്. പി ജെ ജോസഫ് മാണിയുടെ അനുശോചനം നടത്തിയ രീതി ശരിയായില്ലെന്നും ജോർജ് വ്യക്തമാക്കി.

ചേർത്തലയിൽ എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പിസി ജോർജിന്റെ പ്രതികരണം. യോഗത്തിൽ തനിക്ക് പ്രത്യേകം ആവശ്യങ്ങൾ ഒന്നും പറയാനില്ലെന്നും പിസി ജോർജ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top