യുദ്ധത്തിനില്ലെന്ന നിലപാടുമായി അമേരിക്കയും ഇറാനും

അമേരിക്കയും ഇറാനുമായുള്ള പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക. മേഖലയിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് അമേരിക്ക ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.ഇതിനു പുറമേ യുദ്ധത്തിന് താല്‍പര്യമില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഇറാനുമായുള്ള പ്രശ്‌നത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കാണ് അമേരിക്ക സന്നദ്ധത അറിയിച്ചത്. എന്നാല്‍് ഇറാന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇറാന്റെ പ്രതികരണത്തിനായി പ്രസിഡണ്ട് ഡോണാള്‍ഡ് ട്രപ് കാത്തിരിക്കുകയാണെന്ന് വൈറ്റ്ഹൌസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ചകള്‍ ആരംഭിച്ചു. തുറന്ന യുദ്ധത്തിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് പല ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുള്ളത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ചില ഗള്‍ഫ് നേതാക്കളുമായി ഇതിനകം ടെലഫോണില്‍ ചര്‍ച്ച നടത്തി. ഇറാനുമായുള്ള 2015-ലെ ആണവ കരാര്‍ അമേരിക്ക ഏകപക്ഷീയമായി 2018-ല്‍ അവസാനിപ്പിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശനം രൂക്ഷമായത്. മേഖലയില്‍ ശക്തമായ സൈനിക സന്നാഹമാണ് അമേരിക്ക നടത്തുന്നത്.
പടക്കപ്പലുകളും ബി 52 യുദ്ധവിമാനങ്ങളും മേഖലയില്‍ സജ്ജമാണ്. അതേസമയം ഇറാന്റെ ഹൃസ്വദൂര മിസൈലുകള്‍ പോലും ഗള്‍ഫിലുള്ള അമേരിക്കയുടെ പടക്കപ്പലുകളില്‍ എത്താന്‍ ശേഷിയുള്ളവയാണെന്ന് ഇറാന്റെ എലൈറ്റ് റെവലൂഷനറി ഗാര്‍ഡ് അവകാശപ്പെട്ടു. യുദ്ധം ഉണ്ടായാല്‍ ആഗോളതലത്തില്‍ എണ്ണ വിതരണത്തെ ബാധിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നം വഷളാകുന്ന പശ്ചാതലത്തില്‍ 1,20,000 അമേരിക്കന്‍ സൈനികരെ യുദ്ധത്തിനു നിയോഗിക്കണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ ഡോണാള്‍ഡ് ട്രംപിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇറാനുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് പറഞ്ഞു. അമേരിക്കയുമായി യുദ്ധത്തിന് താല്പര്യമില്ലെന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമൈനിയും പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here