വടക്കൻ കേരളത്തിലെ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്താൻ ഐഎസ് പദ്ധതിയിട്ടതായി എൻഐഎ

വടക്കൻ കേരളത്തിലെ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്താൻ ഐഎസ് പദ്ധതിയിട്ടെന്ന് എൻഐഎ. ഐഎസ് കേരള ഘടകം രൂപീകൃതമായത് പുറം ലോകത്തെ അറിയിക്കുകയായിരുന്നു ഉദ്ദേശ്യം. അൻസാർ ഉൾ ഖലീഫ് കേരള എന്നാണ് കേരളാ ഘടകത്തിന് നൽകിയ പേരെന്നും എൻഐഎ വ്യക്തമാക്കുന്നു.
ബാബ് അൽ നൂർ എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് 25 പേർ ഗൂഢാലോചന നടത്തി. ഇന്ത്യൻ ജനാധിപത്യത്തിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും എതിരെ ഈ ഗ്രൂപ്പിൽ ചർച്ച നടന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു. ജയിലിലുള്ള മാറാട് സുരേഷ്, വത്സൻ തില്ലങ്കേരി, രണ്ട് മുതിർന്ന ഹൈക്കോടതി ജഡ്ജിമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പി എ ഉണ്ണിരാജൻ എന്നിവരെ ഐഎസ് ലക്ഷ്യമിട്ടിരുന്നുവെന്നും എൻഐഎ കൂട്ടിച്ചേർത്തു.
കനകമല കേസ് വിചാരണയ്ക്കിടെയാണ് എൻഐഎ സംഘം കോടതിയിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. gateway, knowledge, darul fikr, play ground, tasweeb എന്നീ ടെലഗ്രാം ഗ്രൂപ്പുകളും ആശയ പ്രചരണത്തിന് ഉപയോഗിച്ചു. കോഴിക്കോട് എൻഐടിയിൽ പഠിച്ച ഷജീർ മംഗലശ്ശേരി അബ്ദുള്ള ആണ് കേരള ഐഎസ് അമീർ
അബു ആയിഷ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്. 2016ൽ ഇയാൾ അഫ്ഗാനിസ്ഥാനിൽവെച്ച് കൊല്ലപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here