Advertisement

തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ ‘പ്രൊപഗണ്ട മെഷീൻ’ അപ്രത്യക്ഷമായി

May 20, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട നമോ ടിവി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അപ്രത്യക്ഷമായി. ബിജെപിയുടെ പ്രൊപഗണ്ട മെഷീൻ എന്ന് പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിക്കുന്ന നമോ ടിവി നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാർച്ച് 26 നാണ് നമോ ടിവി പ്രത്യക്ഷപ്പെട്ടത്.

നരേന്ദ്ര മോദിയുടെ റാലികൾ, അഭിമുഖങ്ങൾ, ബിജെപി അനുകൂല ചലച്ചിത്രങ്ങൾ, ബിജെപി നേതാക്കളുടെ പരിപാടികൾ എന്നിവ മാത്രമായിരുന്നു നമോ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്നത്. ഡിടിഎച്ച് ഓപ്പറേറ്റർമാരായ ടാറ്റാ സ്‌കൈ, വീഡിയോകോൺ, ഡിഷ് ടിവി എന്നിവയിലൂടെ സൗജന്യമായാണ് നമോ ടിവി ആളുകളിലേക്കെത്തിയിരുന്നത്. നമോ ടിവിയുടെ പ്രവർത്തനത്തിനായുള്ള ഫണ്ടുകൾ ബിജെപിയിൽ നിന്നാണ് വന്നിരുന്നത്.

നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും നാപ്‌റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‌ഫോം മാത്രമാണെന്നുമായിരുന്നു വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിലപാട്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെ ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top