റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ സംവിധാനം ഏറ്റെടുക്കാന്‍ തുര്‍ക്കി

റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ സംവിധാനം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി തുര്‍ക്കി പ്രസിഡന്റ് ടയ്യിബ് എര്ദോഗന്. ഇതിനു പുറമേ എസ്-500 എന്ന പുതിയ മിസൈല്‍ സംവിധാനത്തിന്റെ നിര്‍മ്മാണത്തിനായി റഷ്യയും തുര്‍ക്കിയും കൈകോര്‍ക്കുന്നുവെന്നും എര്ദോഗന് പറഞ്ഞു.
2017 ഡിസംബറിലാണ് എസ് 400 മിസൈല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുന്നത്. ദീര്‍ഘനാളത്തെ ചര്‍ച്ചയ്ക്ക് ശേഷം മിസൈല്‍ ഏറ്റെടുക്കല്‍ നടപടി ഇപ്പോഴാണ് തുര്‍ക്കി പൂര്‍ത്തിയായത്. എസ് 400 വാങ്ങാനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി പുതിയ പദ്ധതികള്‍ ഉടന്‍ തന്നെ ആസൂത്രണം ചെയ്യുന്നുണ്ടെന്നും തുര്‍ക്കി പ്രധാനമന്ത്രി ടയ്യിബ് എര്ദോഗന് പറഞ്ഞു.
ഇതിന്റെ ഭാഗമായി അത്യാധുനിക ശേഷിയുള്ള എസ് 500 ന്റെ നിര്‍മ്മാണത്തില്‍ റഷ്യയുമായി സഹകരിക്കുമെന്നും എര്ദോഗന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിരോധ മേഖലയിലെ റഷ്യ- തുര്‍ക്കി ബന്ധം അമേരിക്കയ്ക്ക് അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 2017 ല്‍ എസ് 400 വാങ്ങാന്‍ തുര്‍ക്കി തീരുമാനിച്ചപ്പോള്‍ അമേരിക്കയും നാറ്റോയും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here