Advertisement

രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സിപിഎം പ്രവർത്തകർ അറസ്റ്റിൽ

May 21, 2019
0 minutes Read

കണ്ണൂർ പിലാത്തറയിൽ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം ടി.വി.അനീഷ് (25), ഏഴിലോട് ചെയ്യിൽ പി.അശോകൻ (52), പരിയാരം  ഗവ.മെഡിക്കൽ കോളേജ്
ജീവനക്കാരൻ മണ്ടൂർ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്.

റീ പോളിങിന് മുന്നോടിയായി നടന്ന പരസ്യ പ്രചാരണത്തിനിടയിലായിരുന്നു ആക്രമണം.പിലാത്തറ ബസ് സ്റ്റാൻഡിന് സമീപം പ്രചാരണം നടത്തുന്നതിനിടെ ഒരു സംഘം ഉണ്ണിത്താനെ തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top