അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന കൃഷ്‌നര്‍ അഴിമതി കേസില്‍ വിചാരണക്ക് ഹാജരായി

അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന കൃഷ്‌നര്‍ അഴിമതി കേസില്‍ വിചാരണക്ക് ഹാജരായി. അഴിമതി കേസില്‍ ആദ്യമായാണ് ക്രിസ്റ്റ്രീന കോടതിയില്‍ ഹാജരാവുന്നത്. ബ്യൂണസ് ഐറസിലുള്ള കോടതിയിലാണ് വിചാരണക്കായി ക്രിസ്റ്റീന എത്തിയത്.
രാജ്യത്തെ പ്രമുഖ മുതലാളിമാരില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന കേസിലാണ് ക്രിസ്റ്റീന കൃഷ്‌നര്‍ കോടതിയില്‍ ഹാജരായത്. 12 ഓളം വകുപ്പുകളാണ് മുന്‍ പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിസ്റ്റ്രീനക്കൊപ്പം മന്ത്രിസഭയില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ മന്ത്രി ആക്‌സല്‍ കിസ്ലോഫും ഒപ്പമുണ്ടായിരുന്നു. പ്രസ്തുത കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 16 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒപ്പം ക്രിസ്റ്റീനയുടെ വീട് പൊലീസ് രണ്ട് തവണ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പരമായ ആരോപണം മാത്രമാണിതെന്നാണ് മുന്‍ പ്രസിഡന്റിന്റെ വാദം. അതേസമയം കോടതിക്ക് വെളിയില്‍ ക്രിസ്റ്റീനയുടെ അനുകൂലികള്‍ ഇവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പ്രകടനം നടത്തി.ഈ വരുന്ന ഒക്ടോബര്‍ 7 ന് രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീന കൃഷ്‌നര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here