Advertisement

പി സി ജോർജിന്റെ പൂഞ്ഞാറിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

May 23, 2019
0 minutes Read

പി സി ജോർജ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടും ശബരിമല ആഞ്ഞടിച്ചിട്ടും പത്തനംതിട്ടയിൽ ബിജെപിക്ക് തുണയായില്ല. പി സി ജോർജ്ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ പോലും മുന്നേറാൻ ബിജെപിയ്ക്ക് സാധിച്ചില്ല. പൂഞ്ഞാറിൽ നിന്നും 309 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രന് ലഭിച്ചത്.

ശബരിമല വിഷയം ഉന്നയിച്ച് പത്തനംതിട്ടയിൽ ഇക്കുറി ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ആചാര സംരക്ഷണം അവർ ഇവിടെ ഉന്നയിക്കുകയും ചെയ്തു. പി സി ജോർജ്ജ് നടത്തിയ പ്രചരണത്തിലും ശബരിമലയായിരുന്നു മുഖ്യവിഷയമായി ഉന്നയിച്ചത്. എന്നാൽ ഇതൊന്നും ഗുണം ചെയ്തില്ലെന്നാണ് പൂഞ്ഞാറിൽ നിന്നും വരുന്ന ആദ്യഘട്ട വിവരങ്ങൾ.

വോട്ടെണ്ണൽ തുടങ്ങിയ ആദ്യഘട്ടത്തിൽ സുരേന്ദ്രനായിരുന്നു മുന്നിട്ടു നിന്നത്. പിന്നീട് ഇത് മാറി മറഞ്ഞു. ഒന്നാം സ്ഥാനത്തേക്ക് ആറന്മുള എംഎൽഎ വീണാ ജോർജ് കയറി. ഇത് പിന്നീട് മാറി കെ സുരേന്ദ്രൻ ഒന്നാം സ്ഥാനത്ത് ഏറെ നേരം നിലയുറച്ചു. മിനിട്ടുകളുടെ വ്യത്യാസത്തിൽ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പിന്നീട് അവിടെ നിലയിറക്കുകയായിരുന്നു. 15143 വോട്ടുകൾക്കാണ് ആന്റോ ആന്റണി പത്തനംതിട്ടയിൽ മുന്നിട്ടു നിൽക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top