വോട്ടെണ്ണൽ തുടങ്ങി; തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മുന്നിൽ

രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട വിവരം ലഭിക്കുമ്പോൾ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്തി കുമ്മനം രാജശേഖരൻ മുന്നിലാണെന്ന വിവരമാണ് ലഭിക്കുന്നത്. 35 വോട്ടുകൾക്കാണ് കുമ്മനം രാജശേഖരൻ മുന്നിൽ. തിരുവനന്രപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എ സമ്പത്ത് മുന്നിലാണ്. 49 വോട്ടുകൾക്കാണ് സമ്പത്ത് മുന്നിൽ. ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ച പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് 38 വോട്ടുകൾക്ക് മുന്നിലാണ്.
പൊന്നാനായിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച മുസ്ലീം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീറാണ് മുന്നിൽ. എതിർ സ്ഥാനാർത്ഥികളെ അപേക്ഷിച്ച് 56 വോട്ടുകൾക്കാണ് ഇ ടി മുഹമ്മദ് ബഷീർ മുന്നിൽ. കൊല്ലത്ത് യുഡിഎഫിന്റെ എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി) 24 വോട്ടുകൾക്കും ആലപ്പുഴയിൽ എൽഡിഎഫിന്റെ എ എം ആരിഫ് 273 വോട്ടുകൾക്കും മുന്നിലാണ്. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് മുന്നിട്ട് നിൽക്കുന്നു. എതിർ സ്ഥാനാർത്ഥികളെ അപേക്ഷിച്ച് 233 വോട്ടുകൾക്കാണ് ഡീൻ മുന്നിട്ട് നിൽക്കുന്നത്.
എറണാകുളത്ത് ഹൈബി ഈഡൻ (67), കോട്ടയം തോമസ് ചാഴികാടൻ (105), ഇന്നസെന്റ് (75), ടിഎൻ പ്രതാപൻ (80), പി കെ ബിജു (20), എം ബി രാജേഷ് (43), പി കെ കുഞ്ഞാലിക്കുട്ടി (107), കോഴിക്കോട് എ പ്രദീപ് കുമാർ (45), വയനാട് പി പി സുനീർ (28), വടകര പി ജയരാജൻ (40) കണ്ണൂർ പി കെ ശ്രീമതി (103), കാസർഗോഡ് കെ പി സതീഷ് ചന്ദ്രൻ (162), മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് (75) എന്നിങ്ങനെയാണ് ലീഡ് നില. സെക്കന്റുകൾ വ്യത്യാസത്തിൽ ലീഡ് നില മാറി മറിയുന്നുന്നത് കാണാം. ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇവിഎം വിവി പാറ്റ് ഉൾപ്പെടെ വോട്ടുകൾ എണ്ണിയ ശേഷമായിരിക്കും അവസാനഘട്ട ഔട്ടലെറ്റ് ഉണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here