തെരഞ്ഞെടുപ്പ് തിരിച്ചടി; എല്ലാ പരാജിതരും പരാജിതരല്ലെന്ന് മമത

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നതിനു പിന്നാലെ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം. എല്ലാ പരാജിതരും പരാജിതരല്ലെന്നും വിജയികൾക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മമത പറഞ്ഞു.
“വിജയികൾക്ക് അഭിനന്ദനം. എന്നാൽ എല്ലാ പരാജിതരും പരാജിതരല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവലോകനം നടത്തി തങ്ങളുടെ കാഴ്ചപ്പാടുകൾ എല്ലാവരെയും അറിയിക്കും. വോട്ടെണ്ണൽ മുഴുവൻ കഴിയുകയും വിവിപാറ്റുകളുമായി ഒത്തു നോക്കുകയും ചെയ്യട്ടെ”- മമത പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ബംഗാളിൽ 17 സീറ്റുകളുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ബംഗാളിൽ ഇത്ര മുന്നേറ്റം നടത്തുന്നത്.
Congratulations to the winners. But all losers are not losers. We have to do a complete review and then we will share our views with you all. Let the counting process be completed fully and the VVPATs matched
— Mamata Banerjee (@MamataOfficial) May 23, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here