ജനങ്ങളുടെ പ്രതീക്ഷയ്ക്കും വികാരത്തിനും എതിരായ ഫലമെന്ന് മായാവതി

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം ജനങ്ങളുടെ പ്രതീക്ഷയ്ക്കും വികാരത്തിനും എതിരായുള്ളതാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഇന്നത്തെ ഫലം ജനങ്ങളുടെ പ്രതീക്ഷയ്ക്കും വികാരത്തിനും എതിരായാണ്. എന്തായാലും, സർക്കാരിന്റെ മുന്നിൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും മുട്ടുവളച്ചുകൊടുക്കുമ്പോൾ ജനങ്ങൾ ഒരു നിലപാടിലേക്ക് എത്തണമെന്നും മായാവതി പറഞ്ഞു.
മോദി തരംഗത്തിൽ ഉത്തർപ്രദേശിൽ ബിജെപി നേട്ടം ഉണ്ടാക്കിയപ്പോൾ മായാവതി-അഖിലേഷ് സഖ്യത്തിനു കാര്യമായ ചലനം ഉണ്ടാക്കാനായില്ല. എന്നാൽ തന്നെയും 2014 തെരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ട എസ്പി-ബിഎസ്പി സഖ്യത്തിനു ആശ്വാസം ഏകുന്നതാണ് ഇത്തവണത്തെ ഫലം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here