നമ്മൾ ഒരുമിച്ച് മുന്നേറും,കരുത്തുറ്റ ഇന്ത്യയെ പടുത്തുയർത്തും; ആഹ്ലാദം പങ്കുവെച്ച് നരേന്ദ്രമോദി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന്റെ ആഹ്ലാദം ട്വിറ്ററിലൂടെ പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മൾക്ക് ഒന്നിച്ച് വളരാമെന്നും ഒന്നിച്ച് പുരോഗതിയിലേക്ക് നീങ്ങാമെന്നും ഒറ്റക്കെട്ടായി കരുത്തുറ്റ ഇന്ത്യയെ പടുത്തുയർത്താമെന്നും മോദി പറഞ്ഞു.
सबका साथ + सबका विकास + सबका विश्वास = विजयी भारत
Together we grow.
Together we prosper.
Together we will build a strong and inclusive India.
India wins yet again! #VijayiBharat
— Chowkidar Narendra Modi (@narendramodi) May 23, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി വീണ്ടും അധികാരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രി ആഹ്ലാദം പങ്കുവെച്ചത്. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ഭരണം ഉറപ്പാക്കിയ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയെയും ഒഡീഷയിൽ അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നീങ്ങുന്ന നവീൻ പട്‌നായിക്കിനെയും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here