Advertisement

രാഹുൽ ഗാന്ധി കുതിക്കുന്നു; ഭൂരിപക്ഷം 30000 കടന്നു

May 23, 2019
0 minutes Read

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയ്ക്ക് കൂറ്റൻ ലീഡ്. ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണൽ പ്രകാരം മുപ്പതിനായിരത്തിലധികം ലീഡാണ് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ അമേഠിയിലും രാഹുൽ ലീഡ് ചെയ്യുകയാണ്

ആദ്യമണിക്കൂറിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 20 സീറ്റുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തിൽ കുമ്മനം രാജശേഖരൻ ലീഡ് ചെയ്‌തെങ്കിലും ശശി തരൂരാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. 3305 വോട്ടുകൾക്കാണ് ലീഡ്.

രാജ്യം മുഴുവനായി നിലവിൽ എൻഡിഎ ആണ് മുന്നിട്ടുനിൽക്കുന്നത്. 290 ൽ അധികം സീറ്റുകളിൽ എൻഡിഎയും 119 സീറ്റുകളിൽ യുപിഎയുമാണ് മുന്നിട്ടുനിൽക്കുന്നത്. മറ്റുള്ളവർക്ക് നൂറിൽ അധികം സീറ്റിൽ ലീഡുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top