‘ആദ്യമായി നമ്മൾ ഭീകരാക്രമണ കേസിലെ പ്രതിയെ പാർലമെന്റിലേക്ക് അയക്കുന്നു’; പരിഹാസവുമായി സ്വര ഭാസ്കർ

ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് താക്കൂറിനെ പരിഹസിച്ച് നടി സ്വര ഭാസ്ക്കർ. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരിഹാസം. ചരിത്രത്തിലാദ്യമായി ഭീകരാക്രമണത്തിൽ കുറ്റാരോപിതയായ ഒരാളെ ഞങ്ങൾ പാർലമെന്റിലേയ്ക്ക് അയക്കുന്നുവെന്ന് സ്വര ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ പുതിയ തുടക്കത്തിൽ സന്തോഷിക്കുന്നു. ആദ്യമായി ഞങ്ങൾ ഭീകാരാക്രമണ കേസിൽ പ്രതിയായ ഒരാളെ പാർലമെന്റിലേയ്ക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാകിസ്താനെ കുറ്റപ്പെടുത്താനാവുക- ഇങ്ങനെയായിരുന്നു സ്വരയുടെ ട്വീറ്റ്.
Yayyyeeeee for New beginnings #India ! First time we are sending a terror accused to Parliament ?????????????? Woohoooo! How to gloat over #Pakistan now??!??? ???? #LokSabhaElectionResults20
— Swara Bhasker (@ReallySwara) May 23, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here