Advertisement

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

May 25, 2019
0 minutes Read

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ജനവികാരം എന്തെന്നറിയാന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ അളവുകോലാണ് തെരഞ്ഞെടുപ്പ്.  ശബരിമല പ്രതിഫലിച്ചു. അതിന് യാതൊരു സംശയമില്ല. ഇടതു പക്ഷത്തിന് തെറ്റു പറ്റി, ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകും. വോട്ട് ചെയ്തവരുടെ കുറ്റമല്ല , തെറ്റ് തിരുത്തി മുന്നോട്ട് പോകണം. ശബരിമല വിഷയം എല്‍.ഡി എഫ് യോഗത്തില്‍ കേരളകോണ്‍ഗ്രസ് ബി ചര്‍ച്ച ചെയ്യും ഗണേഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ശബരിമല സ്ത്രീ പ്രവേശന വിഷയമാണെന്നും സ്ത്രീകള്‍ വലിയ തോതില്‍ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. ആചാരം സംരക്ഷിക്കാത്തത് സ്ത്രീവോട്ടുകളില്‍ പ്രതിഫലിക്കുകയാണ് ഉണ്ടായതെന്നും ഇത്രത്തോളം ജാതീയ ചേരിതിരിവുള്ള ഒരു തെരഞ്ഞെടുപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. മോദി വിരോധികള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞതിനു പിന്നാലെയാണ് കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top