ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫല പ്രഖ്യാപനം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് മെഷീനിലെ വോട്ടുകളും വിവിപാറ്റ് രസീതുകളും തമ്മിൽ ഒരിടത്തും വ്യത്യാസം ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 303 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. കോൺഗ്രസ് 52 സീറ്റുകളിലാണ് വിജയിച്ചത്. സിപിഎം മൂന്ന് സീറ്റുകളിലും സിപിഐ രണ്ട് സീറ്റുകളിലും ജയിച്ചിട്ടുണ്ട്.
23 സീറ്റ് നേടിയ ഡിഎംകെയാണ് സീറ്റുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. തൃണമൂൽ കോൺഗ്രസിനും വൈഎസ്ആർ കോൺഗ്രസിനും 22 സീറ്റുകൾ വീതമുണ്ട്. ശിവസേന (18), ജനതാദൾ യുണൈറ്റഡ്(16), ബിജു ജനതാദൾ (12), ബിഎസ്പി (10) പാർട്ടികളും ലോക്‌സഭയിലെ അംഗസംഖ്യ രണ്ടക്കം കടന്നവരിലുണ്ട്. സമാജ് വാദി പാർട്ടി ഇത്തവണ 5 സീറ്റുകളിലൊതുങ്ങിയപ്പോൾ എഐഎഡിഎംകെയ്ക്ക് ആകെ ഒരു സീറ്റ് മാത്രമാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here