സ്വാശ്രയ കോളെജ് മുതലാളി തോൽപ്പിക്കാൻ ശ്രമിച്ചെന്ന എം ബി രാജേഷിന്റെ ആരോപണം ഗുരുതരം: സിപിഐ ജില്ലാ സെക്രട്ടറി

സ്വാശ്രയ കോളേജ് മുതലാളി തോൽപ്പിക്കാൻ ശ്രമിച്ചെന്ന എം ബി രാജേഷിന്റെ ആരോപണം ഗുരുതരമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്. ഇത് സിപിഐഎം നേതൃത്വം പരിശോധിക്കണം. ഒരു തെളിവുമില്ലാതെ എം ബി രാജേഷ് ഇത്തരം ആരോപണം ഉന്നയിക്കില്ലെന്നും സുരേഷ് രാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ന്യൂനപക്ഷ കേന്ദ്രീകരണമാണെന്നത് പൂർണ്ണമായി പറയാനാകില്ല. അങ്ങിനെയെങ്കിൽ പാലക്കാട് യുഡിഎഫിന് കൂടുതൽ ഭൂരിപക്ഷം ഉണ്ടായേനെ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ നേതാക്കൾക്ക് പങ്കുണ്ടോയെന്ന് മുന്നണി പരിശോധിക്കട്ടെയെന്നും സുരേഷ് രാജ് കൂട്ടിച്ചേർത്തു.
പാലക്കാട്ടെ തോൽവിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് നടത്തിയത് സ്വാശ്രയ കോളെജ് മുതലാളിയാണെന്നും വ്യക്തമാക്കി ഇന്നലെയാണ് എം ബി രാജേഷ് രംഗത്തെത്തിയത്. തോൽവിക്ക് കാരണം ഒരിക്കലും പാർട്ടിയല്ലെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here