അധിക നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പകപോക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടവും കൊണ്ട് നട്ടം തിരിയുന്ന ജനതയ്ക്ക് മേല്‍ പ്രളയസെസ് കൂടി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പേരുകളില്‍ ഇതിനകം അധിക നികുതി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഈടാക്കുന്നുണ്ട്. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേല്‍പ്പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏര്‍പ്പെടുത്തിയത് കൂടാതെയാണ് അധിക നികുതി.
ഭൂമിയുടെ ന്യായവില പത്ത് ശതമാനം ഇതിന് മുന്‍പേ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നികുതികള്‍ കൊണ്ട് സാധാരണക്കാര്‍ വീര്‍പ്പുമുട്ടുമ്പോഴാണ് ഒരു ശതമാനം സെസ് നല്‍കേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അഞ്ച് ശതമാനത്തിന് മേല്‍ ജിഎസ്ടി നല്‍കേണ്ടി വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ഇത് കൂടാതെ ഒരു ശതമാനം അധികമായി പിരിക്കുന്നത്.
കുടിശികയുള്ള നികുതി പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത ധനവകുപ്പാണ് ജനങ്ങളെ കൂടുതല്‍ പിഴിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് അര്‍ഹര്‍ക്ക് സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനത്തിനായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കാന്‍ കഴിയാത്ത കഴിവുകെട്ട സര്‍ക്കാരാണ് വീണ്ടും ജനങള്‍ക്ക് മേല്‍ കുതിരകയറുന്നത്. ഇപ്പോഴും പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തെളിഞ്ഞത്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമാണ് അധിക നികുതിയുടെ അടിച്ചേല്‍പ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here