Advertisement

പരിമിതികളുടെ നടുവില്‍ നിന്നും വിജയത്തിലേക്ക്; രാജകുമാരി ഗവ.സ്‌കൂളിലെ അദ്ധ്യാപകരെ ആദരിച്ച് വിദ്യാര്‍ഥികളും നാട്ടുകാരും

May 26, 2019
0 minutes Read

പരിമിതികളുടെ നടുവില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഉന്നത വിജയത്തിലേയ്ക്ക് എത്തിച്ച അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും ആദരവ്. രാജകുമാരി ഗവ. സ്‌കൂളിലെ അദ്ധ്യാപകരെയാണ് സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും നേതൃത്വത്തില്‍ ആദരിച്ചത്.

പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം ആദരിക്കല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെ മറക്കുകയാണ് പതിവ്. എന്നാല്‍ ഈ പതിവ് തെറ്റിച്ചാണ് തങ്ങളെ വിജയത്തിലേയ്ക്ക് നയിച്ച അധ്യാപകരെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും നേതൃത്വത്തില്‍ ആദരിച്ചത്.

സംസ്ഥാനത്തെ തന്നെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. സ്‌കൂളിലെ പത്താം ക്ലാസ്സ് മുതല്‍ പ്ലസ്റ്റൂ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മികച്ച മാര്‍ക്ക് വാങ്ങി വിജയത്തിലേയ്ക്ക് നയിക്കുന്നതിന് പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് കുട്ടികളും അദ്ധ്യാപകരും വീടുകളിലേക്ക് പോകാതെ സ്‌കൂളില്‍ തങ്ങി നൈറ്റ് ക്ലാസ്സുകളടക്കം എടുത്താണ് മികച്ച വിജയം നേടിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാല്‍പ്പത്തിയൊന്ന് ദിവസ്സക്കാലം സ്‌കൂളില്‍ തങ്ങി വിദ്യാര്‍ത്തികളെ മികച്ച വിജത്തിലേക്ക് എത്തിച്ച അദ്ധ്യാപകര്‍ക്കായി സ്‌കൂളില്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

തങ്ങളുടെ മക്കളെ ഉന്നത വിജയത്തിയത്തിലേയ്ക്ക് നയിച്ചത് അധ്യാപകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണെന്ന് രക്ഷിതാക്കളും പറഞ്ഞു. കുട്ടികളില്‍ നിന്നും ആദരവ് നേടുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ധ്യാപകരും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top