Advertisement

‘നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയെ പ്രതീക്ഷിക്കാം’: പി എസ് ശ്രീധരൻപിള്ള

May 26, 2019
1 minute Read

നരേന്ദ്ര മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയെ പ്രതീക്ഷിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ശ്രീധരൻപിള്ളയുമായി ട്വന്റിഫോറിന്റെ അസോസിയേറ്റീവ് എക്‌സിക്യൂട്ടീവ് എഡിറ്റർ ഗോപീകൃഷ്ണൻ നടത്തിയ അഭിമുഖത്തിലാണ് ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ ആർക്കെങ്കിലും മന്ത്രി സ്ഥാനം നൽകുമോ എന്നത് സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല. കേരളത്തോട് അനുഭാവമുള്ള പ്രധാനമന്ത്രിയെന്ന നിലയിൽ കേരളത്തിന്റേ താൽപര്യം സംരക്ഷിക്കാനുള്ള ശ്രമം നരേന്ദ്ര മോദി നടത്തും എന്നാണ് കരുതുന്നത്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട എംപി ഇല്ലാത്തതിനാൽ അത്തരം ഔപചാരികമായ ചർച്ചകളുടെ ആവശ്യമില്ല. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടും. മലയാളിയായ മന്ത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഒരു തുടർ ഭരണം നരേന്ദ്രമോദിക്ക് നൽകിക്കൂടാ എന്ന വാശിയിൽ അതൊരു മുഖ്യ അജണ്ടയാക്കിയാണ് പ്രതിപക്ഷം കളത്തിലിറങ്ങിയത്. അതിനായി ആദ്യം 28 പാർട്ടികൾ ഒന്നിച്ചുകൂടി. എന്നാൽ ഭ്രൂണാവസ്ഥയിൽ തന്നെ അത് തകരുന്ന കാഴ്ചയാണ് കണ്ടതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top