Advertisement

ശാരദ ചിട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ്

May 26, 2019
0 minutes Read

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത പാലിക്കാനും സിബിഐ നിർദേശം നൽകിയിട്ടുണ്ട്.

രാജീവ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീ കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണവുമായി രാജീവ്കുമാർ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീംകോടതിയിൽ ഹാജരായത്. തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ രാജീവ് കുമാർ നിർണായക തെളിവുകളായ മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും ആരോപണവിധേയർക്ക് വിട്ടുനൽകിയെന്നും തുഷാർ മേത്ത ആരോപിച്ചു. പിടച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഫോറൻസിക് പരിശോധന പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാറിനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. രാജീവ് കുമാറിനേയും മറ്റൊരു പ്രതിയായ തൃണമൂൽ കോൺഗ്രസ് എം പി കുനാൽ ഖോഷിനെയും മുഖാമുഖം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ ചില ഉന്നതരെ സംരക്ഷിക്കാൻ കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top