സ്മൃതി ഇറാനിക്ക് വേണ്ടി പ്രവർത്തിച്ച ഗ്രാമ മുഖ്യനെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിലെ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച ഗ്രാമ മുഖ്യനെ വെടിവെച്ചു കൊന്നു. ബിജെപി പ്രവർത്തകൻ കൂടിയായ ഗ്രാമ മുഖ്യൻ സുരേന്ദ്രൻ സിംഗിനെയാണ് വെടിവെച്ചു കൊന്നത്. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. സുരേന്ദ്രൻ സിംഗിന്റെ വീട്ടിലെത്തിയ ആക്രമികൾ അദ്ദേഹത്തിന്റെ നേരെ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ ലക്‌നൗവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്മൃതിക്ക് വേണ്ടി സുരേന്ദ്രൻ സിംഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ പ്രസംഗങ്ങളിൽ സ്മൃതി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും രാഷ്ട്രീയ കാരണങ്ങൾ തന്നെയാണ് കൊലക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here