ലോകകപ്പ് സന്നാഹ മത്സരങ്ങൾ മഴ കളിക്കുന്നു

ലോകകപ്പ് മത്സരങ്ങൾ മത്സ്രങ്ങൾ മഴയിൽ മുങ്ങുമോ എന്ന ഭയം ശരിവെച്ച് ഇന്നത്തെ സന്നാഹ മത്സരങ്ങൾ. പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരം മഴ മുടക്കിയപ്പോൾ ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരവും മഴപ്പേടിയിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് കളി നടക്കുന്നത്.
പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിൽ ടോസ് പോലും നടന്നിട്ടില്ല.അര മണിക്കൂറോളമായി മഴ ചാറുകയാണ്. കാർഡിഫിലാണ് മത്സരം. അതേ സമയം, ദക്ഷിണാഫ്രിക്കക്കെതിരെ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. മഴ പെയ്യും എന്ന് ഏറെക്കുറെ ഉറപ്പായതിനാൽ ഡക്ക്‌വർത്ത് ലൂയിസ് നിയമമാവും വിൻഡീസ് ഉന്നം വെക്കുന്നത്.
അവസാനത്തെ റിപ്പോർട്ട് അനുസരിച്ച് രണ്ട് ഓവറുകൾ അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 13 റൺസെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here