ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സിറില്‍ റംഫോസ വീണ്ടും അധികാരമേറ്റു

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സിറില്‍ റംഫോസ വീണ്ടും അധികാരമേറ്റു. മെയ് 8 ന് നടന്ന തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ടും സ്വന്തമാക്കിയാണ് റംഫോസ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുന്നത്.
പ്രെട്ടോറിയയിലെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുപ്പതിനായിരത്തിലധികം വരുന്ന ആളുകള്‍ക്ക് മുന്നിലാണ് സിറില്‍ റംഫോസ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. വര്‍ണാഭമായിരുന്നു സത്യ പ്രതിജ്ഞാ ചടങ്ങുകള്‍. സത്യപ്രതിജ്ഞക്ക് ശേഷം റംഫോസ സൈനികാഭിവാദ്യം ഏറ്റുവാങ്ങി. വ്യോമാഭ്യാസം ഉള്‍പ്പടെയുള്ളവ ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
വീണ്ടും അധികാരത്തില്‍ എത്തിയ സിറില്‍ റംഫോസയുടെ സത്യപ്രതിജ്ഞ അണികള്‍ ആഘോഷമാക്കി. നൃത്തം ചെയ്തും മുദ്രാവാക്യം മുഴക്കിയുമാണ് അവര്‍ സന്തോഷം പങ്ക് വെച്ചത്.രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വീണ്ടും തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സിറില്‍ റംഫോസ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here