Advertisement

ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെ മുഖ്യമന്ത്രിക്കസേരയിലേക്ക് മാറ്റിയാൽ മതി; ജോയ് മാത്യു

May 27, 2019
1 minute Read

പിണറായി വിജയനെ മാറ്റി ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായവുമായി സിനിമാ താരം ജോയ് മാത്യു. ആരോഗ്യവകുപ്പിൽ നിന്നും ശൈലജ ടീച്ചറെ മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടതാണെന്നും നല്ല മാറ്റമുണ്ടാകുമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Read Also; ‘സിപിഐഎമ്മിന്റെ അടിയന്തരവും കഴിച്ച ശേഷമേ പിണറായി പോകൂ’: പരിഹാസവുമായി കെ മുരളീധരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിനു പിന്നാലെ തന്റെ ശൈലിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top