ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തില്‍ ആശങ്കയില്ലെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തില്‍ ആശങ്കയില്ലെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ ഉപയോഗിക്കുന്നത് ചെറിയ മിസൈലുകള്‍ മാത്രമാണെന്നും ഇത് അമേരിക്കയെ ബാധിക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. ഒപ്പം കിം ജോങ്ങ് തനിക്ക് തന്ന വാക്കില്‍ വിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ തന്ന വാക്കില്‍ എനിക്ക് വിശ്വാസമാണ്. അത് അദേഹം ഒരിക്കലും തെറ്റിക്കില്ല . ഉത്തരകൊറിയയുടെ പ്രവര്‍ത്തിയില്‍ ചിലരൊക്കെ ഭയപ്പെട്ടിട്ടുണ്ട് എന്നാല്‍ എന്നെ അത് ബാധിക്കില്ല’ ഇങ്ങനെയാണ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്ററിലെ കുറിപ്പ്.
ഉത്തരകൊറിയ പരീക്ഷിച്ച് കൊണ്ടിരിക്കുന്നത് ചെറിയ മിസൈലുകളാണ് അതില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ട്രംപ് പറയുന്നു. ഉത്തരകൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേശ്ടാവ് ജോണ്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കികൊണ്ടുള്ള ട്രംപിന്റെ പ്രതികരണം എന്നത് ശ്രദ്ദേയമാണ്. ഉത്തരകൊറിയയുടെ നടപടിക്കെതിരെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും രംഗത്തെത്തിയിരുന്നു. ട്രംപും സുരക്ഷാ ഉപദേശ്ടാവും തമ്മിലുള്ള സ്വരചേര്‍ച്ച മറനീക്കി പുറത്ത് വരുന്നത് പുതിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here