‘ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തില്‍ ആശങ്കപ്പെടേണ്ട’; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തില്‍ ആശങ്കപ്പെടേണ്ടെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ന്യൂസിലാന്‍ഡിനോട് ഒരു മത്സരത്തിലെ പരാജയത്തില്‍ നിന്ന് ടീമിനെ വിലയിരുത്താനാകില്ലെന്നാണ് സച്ചിന്റെ പക്ഷം.
പരിശീലന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയത് ഇന്ത്യന്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തി. എന്നാല്‍ ഒറ്റ മത്സരം കൊണ്ട് ടീമിനെ വിലയിരുത്തുന്നത് തെറ്റാണെന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭിപ്രായം. ഓരോ മത്സരത്തിന് ശേഷവും ടീമിനെ വിലയിരുത്താന്‍ താനില്ലെന്ന് വ്യക്തമാക്കിയ സച്ചിന്‍ നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും പറയുന്നു.
ഒറ്റ കളി കൊണ്ട് മത്സരം അവസാനിക്കുന്നില്ല. മാത്രവുമല്ല ടൂര്‍ണമെന്റ് ഇനിയും ആരംഭിച്ചിട്ടില്ല. ടീം സഥിരത കൈവരിക്കാന്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ വേണ്ടി വരും. പ്ലേയിംഗ് ഇലവന്‍ തീരുമാനിക്കുന്നതില്‍ പരിശീലന മത്സരങ്ങള്‍ നിര്‍ണായകമാണെന്ന് പ്രതികരിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here