Advertisement

പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം സാധനങ്ങൾ പൊതിയാൻ വാഴയില; തെങ്ങോല സ്ട്രോയ്ക്കു ശേഷം വൈറലായി മറ്റൊരു വാർത്ത

May 28, 2019
0 minutes Read

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ തെങ്ങോല കൊണ്ടുള്ള സ്ട്രോ അവതരിപ്പിച്ച ഫിലിപ്പിൻ കഫേയ്ക്കു ശേഷം മറ്റൊരു പ്രകൃതിസൗഹൃദ ആശയം കൂടി ചർച്ചയാവുന്നു. പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം സാധനങ്ങ്ള് പൊതിയാൻ വാഴയില ഉപയോഗിക്കുന്ന ഒരു സൂപ്പർ മാർക്കറ്റാണ് വാർത്തകളിൽ നിറയുന്നത്.

തായ്ലൻഡിലെ റിംപിംഗ് സൂപ്പർ മാർക്കറ്റാണ് ഈ നൂതന ആശയത്തിനു പിന്നിൽ. ആശയം ഹിറ്റായതിനു പിന്നാലെ വിയറ്റ്നാമിലെ മറ്റു സൂപ്പർ മാർക്കറ്റുകൾ കൂടി ഈ ആശയം പിന്തുടർന്നു. ഇതൊരു പരീക്ഷണ കാലഘട്ടമാണെന്നും രാജ്യമെമ്പാടുമുള്ള സൂപ്പർ മാർക്കറ്റുകളിൽ ഇത് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികാരികൾ അറിയിച്ചു.

പച്ചക്കറികളും പഴങ്ങളും മത്സ്യ, മാസാദികളുമൊക്കെ ഇവിടെ പൊതിഞ്ഞിരിക്കുന്നത് വാഴയില കൊണ്ടാണ്. വാഴയില ഐഡിയ ആളുകൾക്കും ഇഷ്ടമായിട്ടുണ്ട്.

ഫിലിപ്പീന്‍സിലെ ‘കഫെ എഡിത്ത’ എന്ന ഹോട്ടലിന്റെ ഉടമസ്ഥയായ സാറാ ടിയു ആണ് നേരത്തെ തെങ്ങോല സ്ട്രോ എന്ന നവ ചിന്തയുമായി ചർച്ചയായത്.

പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരമായി ആദ്യം പേപ്പറുകളും മറ്റും ഉപയോഗിച്ചെങ്കിലും ആളുകള്‍ക്ക് ഇത് ഇഷ്ടമായില്ല. തുടർന്നാണ് തെങ്ങോലയെപ്പറ്റി സാറാ ടിയു ചിന്തിച്ചത്. ഈ ചിന്തയ്ക്ക് പ്രചോദനമായത് ഒരു യാത്രയായിരുന്നു. ഫിലിപ്പീൻസിലെ കെറെജിഡോര്‍ ദ്വീപിലേക്ക് നടത്തിയ യാത്രയിൽ സാറ ഈ ആശയത്തിന് വികാസം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top