ലോകകകപ്പ് സന്നാഹം: കാർഡിഫിൽ മഴ; ഇന്ത്യ-ബംഗ്ലാദേശ് മത്സരം അനിശ്ചിതത്വത്തിൽ

ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്കിന്ന് രണ്ടാം സന്നാഹ മത്സരം. ബംഗ്ലാദേശുമായാണ് ഇന്ത്യ കളിക്കുക. എന്നാൽ മത്സരം തുടങ്ങാൻ മിനിട്ടുകൾ മാത്രം അവശേഷിക്കെ മഴ പെയ്തത് മത്സരം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നടന്ന രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ലോകകപ്പ് മഴ മുടക്കാനുള്ള സാധ്യത ഏറെയാണ്.
ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുത്തിരുന്നു. കേദാർ ജാദവ് ഇന്ന് ഇറങ്ങില്ല. ചുമലിനേറ്റ പരിക്കിൽ നിന്നും അദ്ദേഹം പൂർണ്ണമായും മുക്തി പ്രാപിച്ചിട്ടില്ല അതേ സമയം, പരിശീലനത്തിനിടെ പരിക്കേറ്റ് ആദ്യ മത്സരത്തിന് ഇറങ്ങാതിരുന്ന ഓൾറൗണ്ടർ വിജയ് ശങ്കർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
ഞായറാഴ്ച നടന്ന രണ്ട് സന്നാഹ മത്സരങ്ങൾ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ബ്രിസ്റ്റോളിൽ നടന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരം ദക്ഷിണാഫ്രിക്ക 95 റൺസ് എടുത്തു നിൽക്കെ ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരം ഒരു പന്ത് പോലും എറിയാൻ പറ്റാതെയാണ് ഉപേക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here