Advertisement

ചെറിയ പെരുന്നാൾ; സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് രമേശ് ചെന്നിത്തല

May 29, 2019
0 minutes Read
need law in sabarimala issue says ramesh chennithala

ചെറിയ പെരുന്നാൾ കണക്കിലെടുത്ത് സ്‌കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്നും ആറിലേക്ക് നീട്ടണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യമറിയിച്ചത്. സ്‌കൂൾ തുറക്കുന്ന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് നിയമസഭയിൽ ഞാൻ ആവശ്യപ്പെട്ടു. മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാല് ,അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരും.അതിനാൽ സ്‌കൂൾ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top