സംസ്ഥാന ഹരിതകേരള മിഷന്റെ സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസം; സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ച് ജീവനക്കാർജലസംഗമം തിരുവനന്തപുരത്ത് ആരംഭിച്ചു

സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു.സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ ആ സ്ഥാനത്ത് ഇരിക്കാൻ അനുവദിക്കരുതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത എഐറ്റിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള 288 സ്പെഷ്യൽ സ്കൂളുകളിലായി 25000-ത്തോളം കുട്ടികളാണ് പരിശീലനം നേടി വരുന്നത്. അധ്യാപകരും അനധ്യാപകരും അടക്കം 6000 ത്തോളം ജീവനക്കാർ തുഛമായ ശമ്പളത്തിലാണ് സ്പെഷ്യൽ സ്കൂളുകളിൽ തൊഴിലെടുക്കുന്നത്.ഈ ജീവനക്കാരുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പ് വരുത്തുന്ന പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കുന്നില്ലെന്നാണ് പരാതി.
തിരഞ്ഞെടുപ്പിന് മുമ്പ് നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവാണ് പാക്കേജ് നടപ്പിലാക്കൽ വൈകിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ പരാതി.ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ സെക്രട്ടറിയേറ്റ് ഉപരോധം..
തിരഞ്ഞെടുപ്പ് പ്രമാണിച്ച് സർക്കാർ നൽകിവന്നിരുന്ന ഗ്രാൻഡ് വിതരണവും നിർത്തലാക്കിയിരുന്നു. അധ്യയന വർഷാരംഭമായതിനാൽ, സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുടെ പ്രവർത്തനം തന്നെ ആശങ്കയിലായിരിക്കുകയാണ്. പ്രത്യേക പാക്കേജ് നടപ്പിലാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here