Advertisement

കേരളത്തിലെ ഇടത് തോൽവിക്ക് കാരണം വ്യക്തമാക്കി സുധാകർ റെഡ്ഡി

May 29, 2019
0 minutes Read

ഇടത് പാർട്ടികളുടെ പുനരേകീകരണം ആവശ്യപെട്ട് സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി. പുനരേകീകര വിഷയത്തിൽ ചില ഇടത് പാർട്ടികളിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചുവെന്നും സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിനു ശേഷം സുധാകർ റെഡ്ഡി പറഞ്ഞു. ഡിഎംകെ ഒഴികെയുളള സഖ്യകക്ഷികളും കോൺഗ്രസും ബിജെപിയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ശബരിമല വിഷയത്തിലെ അടിയൊഴുക്കുകൾ തെരഞ്ഞെടുപ്പ് തോൽവിയെ സ്വാധീനിച്ചിരിക്കാമെന്നും, എന്നാൽ അതല്ല കേരളത്തിലെ തോൽവിക്ക് കാരണമെന്നും സിപിഐ നിർവാഹക സമിതി വിലയിരുത്തി.

പുനരേകീകരണ വിഷയത്തിൽ മറ്റ് ഇടത് പക്ഷ പാർട്ടികൾ സിപിഐയുടെ നിർദേശം പരിഗണിച്ച് പ്രതികരിക്കാൻ തയ്യാറാകണമെന്നും സുധാകർ റെഡ്ഡി പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പരിശോധിച്ചെന്നും, എന്നാൽ ശബരിമല വിഷയം തോൽവിയുടെ പ്രധാന കാരണമല്ലെന്നും റെഡ്ഡി പറഞ്ഞു. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന കേരള സർക്കാർ നിലപാടിനോടൊപ്പം തന്നെയാണ് സിപിഐ എന്നും റെഡ്ഡി കൂട്ടിചേർത്തു

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുപ്രധാന വിഷയങ്ങളിൽ നിന്ന് ദേശീയതയിലേക്കും രാജ്യസുരക്ഷയിലേക്കും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബിജെപി ക്കായി. വർഗീയത ദളിത് ന്യൂന പക്ഷ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തില്ല. എന്നാൽ ബിജെപിയെ ചെറുകാൻ കോൺഗ്രസിനോ, ഡിഎംകെ ഒഴികയുള്ള സഖ്യകക്ഷികൾക്കോ സാധിച്ചില്ല. രാഹുൽ ഗാന്ധി നാടകം കളിക്കാതെ രാജിവെക്കണമെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top