Advertisement

കുമ്മനം രാജശേഖരനും അല്‍ഫോണ്‍സ് കണ്ണന്താനവും കേന്ദ്രമന്ത്രിസഭയിലേക്കില്ല

May 30, 2019
0 minutes Read

കേരളത്തില്‍ നിന്നും കുമ്മനവും അല്‍ഫോണ്‍സ് കണ്ണന്താനവും കേന്ദ്രമന്ത്രിസഭയിലേക്കില്ല. അവസാന ഘട്ടം വരെ പരിഗണിച്ച ശേഷമാണ് ഇരുവരും പുറത്തായത്. അതേസമയം മുരളീധരന്റെ സ്ഥാനലബ്ദ്ധിയില്‍ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.

അവസാന നിമിഷം വരെ ആര്‍എസ്എസ് ശ്രമിച്ചതാണ് കുമ്മനത്തിന്റെ മന്ത്രിസ്ഥാനത്തിന് വേണ്ടി. കേരളത്തിലെ മുതിര്‍ന്ന പ്രചാരകന്‍മാര്‍ വരെ ഇതിനായി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് തോറ്റാലും മന്ത്രിയാകുമെന്ന് ഉറപ്പിച്ചതുമാണ്. എന്നാല്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബലേയുടെ പിന്‍ബലത്തോടെ വി.മുരളീധരന്‍ സ്ഥാനമുറപ്പിച്ചതോടെ കുമ്മനം പുറത്തായി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കുമ്മനത്തെ നിലവില്‍ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഒരുപക്ഷേ അടുത്ത മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്. അതേസമയം മുരളീധരന്റെ സ്ഥാനലബ്ധി കേരളത്തിന് അഭിമാനകരമായ നേട്ടമാണെന്ന് കുമ്മനം 24നോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top