Advertisement

വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

May 31, 2019
0 minutes Read

അമേരിക്കയിൽ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാൻഡ് സ്വദേശി അർണവ് ഗുപ്ത(33)യാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ അർണബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈറ്റ് ഹൗസിന് സമീപം ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരാറുള്ള സ്ഥലത്തുവെച്ചാണ് സംഭവം.

ശരീരത്തിന്റെ 85 ശതമാനം പൊള്ളലേറ്റ അർണബ് ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. കെ 2 എന്ന ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാൾ ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അതിനിടെ അർണബ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നു. തീപിടിച്ച ശരീരവുമായി നിവർന്നു നിൽക്കുകയാണ് ഇയാൾ. അർണവിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെ പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top