വയനാട്ടിലെ കർഷക ആത്മഹത്യ; കളക്ടർ അന്വേഷിക്കുമെന്ന് രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി

വയനാട്ടിലെ കർഷകനായ വി.ഡി. ദിനേഷ് കുമാറിന്റെ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചു വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കും. കുടുംബത്തിനുള്ള സാമ്പത്തിക സഹായം അടക്കമുള്ളവയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. കേന്ദ്ര സർക്കാരിന്റെ സർഫാസി നിയമമാണു ഏറെ ദോഷകരമായി ബാധിക്കുന്നത്. സർഫാസി നിയമത്തിൽ മാറ്റം വരുത്തുന്നതിനായി പാർലമെന്റിൽ ഉന്നയിക്കുന്നതിന് അടക്കം ആവശ്യമായ സഹായം പ്രതീക്ഷിക്കുന്നു.
വായ്പയെടുത്ത കർഷകരെ ബാങ്കുകൾ ദ്രോഹിക്കുന്നതു തടയാൻ കാർഷിക വായ്പ അടക്കം എല്ലാത്തരം വായ്പയിലും മോറട്ടോറിയം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here