Advertisement

പാക്കിസ്ഥാന് ബാറ്റിംഗ്; ആസിഫ് അലി പുറത്ത്

May 31, 2019
0 minutes Read

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാൻ ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വിൻഡീസിൽ എവിൻ ലൂയിസ്, ഷാനോൻ ഗബ്രിയേൽ, ഫാബിയൻ അലൻ, കെമാർ റോച്ച് എന്നിവർ കളിക്കില്ല. ലൂയിസും ഗബ്രിയേലും പൂർണ്ണമായി ഫിറ്റല്ലാത്തതു കൊണ്ടാണ് ഫൈനൽ ഇലവനിൽ നിന്ന് പുറത്തായത്. പാക്ക് ടീമിൽ വെറ്ററൻ ഷുഐബ് മാലിക്ക്, പിഞ്ച് ഹിറ്റർ ആസിഫ് അലി എന്നിവരും കളിക്കില്ല.

നോട്ടിംഗ്‌ഹാമിലെ ട്രെൻഡ്ബ്രിഡ്ജിലാണ് കളി. ബാറ്റിംഗ് പിച്ചായതു കൊണ്ട് തന്നെ ഇവിടെ റണ്ണൊഴുകുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് ഇരു ടീമുകളും നടന്ന ലോകകപ്പ് മത്സരങ്ങളിൽ 7/3 എന്ന നിലയിൽ വിൻഡീസിനാണ് മുൻതൂക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top