Advertisement

‘ടിക്ക് ടോക്കിനു വേണ്ടി ചെയ്ത വീഡിയോ; ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണ്’; തല്ല് വീഡിയോയ്ക്ക് വിശദീകരണവുമായി സുഹൃത്തുക്കൾ

June 1, 2019
0 minutes Read

സോഷ്യൽ മീഡിയയിൽ ചർച്ചയായ തല്ല് വീഡീയോയ്ക്ക് മറുപടിയുമായി സുഹൃത്തുക്കൾ. അത് ടിക്ക്ടോക്കിനു വേണ്ടി ചെയ്ത വീഡിയോ ആണെന്നും തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നുമാണ് വിശദീകരണം. മറ്റൊരു വീഡിയോയിലൂടെയാണ് ഇവർ രംഗത്തു വന്നത്.

തല്ല് കൊടുത്ത പയ്യനും കൊണ്ട പെൺകുട്ടിയും അത് വീഡിയോ എടുത്ത സുഹൃത്തുമാണ് വിശദീകരണ വീഡിയോയിലുള്ളത്. തങ്ങൾ രാവിലെ നോക്കുമ്പോൾ ഫേസ്ബുക്കിൽ ആ വീഡിയോ വൈറലായെന്നും അത് വെറുതെ പ്ലാൻ ചെയ്തെടുത്ത വീഡിയോ ആണെന്നുമാണ് വിശദീകരണം. തങ്ങൾ നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്നും വീഡിയോയിലൂടെ ഇവർ പറയുന്നു. ആരോ മനപൂർവ്വം പണി തന്നതാണെന്നും ഇവർ പറയുന്നു.

നേരത്തെ ഒരു പെൺകുട്ടിയുടെ ചെകിട്ടത്ത് തല്ലുന്ന ഒരു പയ്യൻ്റെ വീഡിയോ ആണ് പുറത്തു വന്നിരുന്നത്. ബ്രേക്കപ്പിനു ശേഷം പെൺകുട്ടിയെ തല്ലുന്ന തരത്തിലായിരുന്നു വീഡിയോ. പെൺകുട്ടിയെ മർദ്ദിച്ച പയ്യനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. തുടർന്നാണ് വിശദീകരണവുമായി അവർ രംഗത്തു വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top