Advertisement

സ്ത്രീ പ്രാതിനിധ്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡോടെ യൂറോപ്യന്‍ യൂണിയന്‍

June 1, 2019
0 minutes Read

ഇക്കുറി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയ യൂറോപ്യന്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. തെരഞ്ഞെടുപ്പ് വിശകലന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ 39 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം.  അതായത് ആടെയുള്ള 751 സീറ്റുകളില്‍ 286 എണ്ണത്തിലും വിജയിച്ചത് സ്ത്രീകളാണ്.

കഴിഞ്ഞ തവണ 36 ശതമാനമായിരുന്നു യൂറോപ്യന്‍ യൂണിയനിലെ സ്ത്രീ പ്രാതിനിധ്യം. ഇക്കുറി തെരഞ്ഞെടുപ്പില്‍ എട്ട് അംഗരാജ്യങ്ങളിലെ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്കായി സംവരണം നടപ്പാക്കിയിരുന്നു. ഇത് ബ്രിട്ടനിലെയും അമേരിക്കയിലെയും സ്ത്രീ സംവരണത്തെക്കാള്‍ കൂടുതലാണ്.

നിലവില്‍ ബ്രിട്ടണിലെ ഹൌസ് ഓഫ് കോമ്മണ്‍സില്‍ 32 ശതമാനവും, അമേരിക്കയിലെ പ്രതിനിധി സഭയില്‍ 23.6 ശതമാനവുമാണ് സ്ത്രീ പ്രാധിനിധ്യമുള്ളത്. യൂറോപ്യന്‍ യൂണിയനു കീഴിലുള്ള 28 അംഗരാഷ്ട്രങ്ങളില്‍ ആറിടങ്ങളില്‍ സ്വീഡന്‍ (55%), ഫ്രാന്‍സ് (50%), സ്ലോവേനിയ (50%), ലക്‌സംബര്‍ഗ് (50%), യുകെ (47%) എന്നീ രാജ്യങ്ങളില്‍ വ്യക്തമായ ലിംഗ സമത്വം നിലനില്‍ക്കുന്നുണ്ട്.

കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്ള സ്ഥിതിയ്ക്ക്
യൂറോപ്യന്‍ കമ്മീഷനിലേക്കോ കൗണ്‍സിലിലേക്കോ ആദ്യത്തെ വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഒരുപക്ഷെ ഈ റെക്കോര്‍ഡ് കാരണമായേക്കാം. മാത്രമല്ല, യൂറോപ്യന്‍ കമ്മീഷനിലേക്ക് അംഗരാജ്യങ്ങളില്‍ നിന്ന് ഒരു സ്ത്രീയെയും നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top