Advertisement

അനധികൃത ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ്‌; സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്ന് മന്ത്രി മൊയ്തീൻ

June 1, 2019
1 minute Read

കൊച്ചി മരടിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. റിവ്യൂ ഹർജിക്കു പോകാൻ സർക്കാരിനോ മുനിസിപ്പാലിറ്റിക്കോ കഴിയില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ചെന്നൈ ഐ.ഐ.ടിക്ക് കത്ത്‌ കൊടുത്തിട്ടുണ്ട്.

Read Also; എറണാകുളം മരടിലെ 5 അപാർട്ട്‌മെന്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഉത്തരവ്

അവരുടെ റിപ്പോർട്ടിന് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകും. കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞാൽ പാരിസ്ഥിതിക റിപ്പോർട്ട് ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഫ്ളാറ്റ് ഉടമകളും നഗരസഭാ അധികൃതരുമായുളള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also; ഡിഎൽഎഫ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കേണ്ട; പകരം ഒരു കോടി രൂപ പിഴ

അനധികൃത നിർമ്മാണം നടന്നിട്ടുണ്ടെങ്കിൽ പൊളിച്ചു മാറ്റേണ്ട ചുമതല മുൻസിപ്പാലിറ്റിക്കാണ്.അതിനുള്ള ചിലവ് ആവശ്യപ്പെടേണ്ട കാര്യമില്ല.വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top