Advertisement

ബിജെപി എംഎൽഎയുടെ സ്‌കൂളിൽ ആയുധ പരിശീലനം നൽകിയെന്നത് വ്യാജവാർത്ത

June 1, 2019
0 minutes Read

ബിജെപി എംഎൽഎയുടെ സ്‌കൂളിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നുവെന്നത് വ്യാജവാർത്ത. ഇത് സംബന്ധിച്ച് ഡിവൈഎഫ്‌ഐ പരാതി നൽകിയെന്നതായിരുന്നു വാർത്ത. ഫേസ്ബുക്ക് പോസ്റ്റ് സഹിതം ഡിവൈഎഫ്‌ഐ പരാതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വന്റിഫോർ വാർത്ത നൽകിയത്.

ആയുധ പരിശീലനം സംബന്ധിച്ച് ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രമുഖ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ട്വന്റിഫോർ വാർത്ത നൽകിയത്. എന്നാൽ അത്തരത്തിൽ ആയുധ പരിശീലനം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയിരുന്ന ചിത്രമാണ് വാർത്തയിൽ ഉപയോഗിച്ചിരുന്നത്. അത് പഴയ ചിത്രമാണെന്നും വ്യക്തമായിട്ടുണ്ട്. ഉത്തർപ്രദേശിലെ അയോധ്യയിൽ 2016 മേയിൽ നടന്ന ക്യാമ്പിൽ നിന്നുള്ളതാണ് ആ ചിത്രം.

ആുധപരിശീനവുമായി ബന്ധപ്പെട്ട വാർത്ത വ്യാജമാണെന്ന് പൊലീസും വ്യക്തമാക്കി.പ്രഥമ ദൃഷ്ട്യാ കുറ്റം കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. സ്‌കൂൾ ഉടമയായ എംഎൽഎ നരേന്ദ്ര മെഹ്‌റാ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ ഉന്നയിച്ച ഒരു ആരോപണം മാത്രമാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top