എപി അബ്ദുള്ള കുട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്; നടപടി ട്വന്റിഫോറിന്റെ ത്രീ സിക്സ്റ്റിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍

എ. പി അബ്ദുള്ള കുട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക്. ട്വന്റിഫോറിന്റെ ത്രീ സിക്സ്റ്റി
യില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര പുറത്താക്കല്‍ നടപടി. പുറത്താക്കാനുള്ള കെപിസിസി നിര്‍ദ്ദേശത്തിന് എഐസിസി അനുമതി നല്‍കി.
തിരുത്താന്‍ തയ്യാറാണെങ്കില്‍ അബ്ദുള്ള കുട്ടിയോട് ക്ഷമിയ്ക്കാന്‍ കോണ്‍ഗ്രസ് ഇന്നലെ വരെ തയ്യാറായിരുന്നു. എന്നാല്‍ ട്വന്റിഫോറിന്റെ ത്രീ സിക്സ്റ്റി പരിപാടിയില്‍ നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നിലപാട് പിന്‍ വലിച്ചു. തിരുത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അബ്ദുള്ളക്കുട്ടി മുല്ലപ്പള്ളിയെയും ,സുധാകരനെയും കടന്നാക്രമിയ്ക്കുകയാണ് ത്രീ സിക്സ്റ്റിയില്‍ ചെയ്തത്.
ഈ സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെന്ന ഭാരം ഇനിയും കോണ്‍ഗ്രസ് ശ്രമപ്പെട്ട് ചുമക്കില്ല. ട്വന്റിഫോര്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രന്‍, കെ.സുധാകരന്‍, സതീശന്‍ പാച്ചേനി അടക്കമുള്ള നേതാക്കളും ആയി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുള്ള കുട്ടി പാര്‍ട്ടിയ്ക്ക് പുറത്തേയ്ക്ക് എന്ന നിലപാടെടുത്തത്. കെ.പി.സി.സി യുടെ നിര്‍ദ്ദേശം എ.ഐ.സി.സി യും അംഗീകരിച്ചു. മുകള്‍ വാസ്‌നിക്ക് ഇക്കാര്യം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഈ ആഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here