കേന്ദ്ര മന്ത്രി സഭയില്‍ കേവലം ഒരു മന്ത്രി പദവി മാത്രം; ബിജെപി – ജനദാതള്‍ പോര് മുറുകുന്നു

ബിജെപി -ജെഡിയു പോര് മുറുകുന്നു. കേന്ദ്ര മന്ത്രി സഭയില്‍ കേവലം ഒരു മന്ത്രി പദവി മാത്രം നല്‍കിയ ബിജെപി നടപടിയില്‍ പ്രതിഷേധിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന്റ ഭാഗമാകാനില്ലെന്ന തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് ജെഡിയു വ്യക്തമാക്കി. ബിജെപി യ്ക്ക് സംസ്ഥാന മന്ത്രിസഭ വിപുലീകരണത്തില്‍ അതേ നാണയത്തില്‍ മറുപടി നല്‍കി ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും രംഗത്തെത്തി.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജെഡിയു നേതൃത്വം. ഭാവിയിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നാണ് ജെഡിയു ദേശീയ സെക്രട്ടറി കെസി ത്യാഗി വ്യക്തമാക്കി.
അതേ സമയം, സംസ്ഥാന മന്ത്രിസഭ വിപുലീകരണത്തില്‍ എട്ട് ജെഡിയു നേതാക്കള്‍ മന്ത്രിമാരായ ചുമതലയേറ്റപ്പോള്‍, ബിജെപി യ്ക്ക് ഒരു മന്ത്രിസ്ഥാനം നല്‍കി നീതീഷ് കുമാറും തിരച്ചടിച്ചു. എന്നാല്‍ ജെഡിയു ന് അവകാശപ്പെട്ട ഒഴിവുകളാണ് നികത്തിയതെന്നും, ബിജെപി യുമായുള്ള ബന്ധത്തില്‍ യാതൊരു വിധ ഉലച്ചിലും സംഭവിച്ചിട്ടില്ലെന്നും നീതീഷ് കുമാര്‍ വ്യക്തമാക്കി.
നരേന്ദ്ര മോദി മന്ത്രിസഭയില്‍ രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു കേന്ദ്ര സഹമന്ത്രി പദവിയും ഉള്‍പെടെ മൂന്ന് മന്ത്രിസ്ഥാനങ്ങളാണ് ജെഡിയു ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മന്ത്രി സ്ഥാനം മാത്രം നല്‍കി പ്രതീകാത്മക പ്രാതിനിധ്യം നല്‍കാനാണ് ബിജെപി തയ്യാറായത്. ഇതേ തുടര്‍ന്നാണ് ബിജെപി – ജെ ഡി യു ബന്ധം വഷളാകുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here